Sports

ഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; പുതിയ തട്ടകം ഈസ്റ്റ് ബംഗാൾ

Please complete the required fields.




കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം നമ്പർ ഗോൾ കീപ്പറായിരുന്ന മലയാളി ഫുട്ബോൾ പ്രേമികളുടെ ഇഷ്ടം ഒരുപാട് സ്വന്തമാക്കിയ ഗോൾകീപ്പർ പ്രഭ്സുഖാൻ സിംഗ് ഗിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഈസ്റ്റ് ബംഗാളിൽ ചേർന്നു. നേരത്തെ ട്രാൻസ്ഫർ സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നിരുന്നെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ ഔദ്യോഗികമായി ഇന്ന് തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. ഗില്ലിന് നന്ദി അറിയിച്ച് കൊണ്ടുള്ള ബ്ലാസ്റ്റേഴ്‌സ് പോസ്റ്ററുകളാണ് പങ്ക് വെച്ചത്.

ട്രാൻസ്ഫർ തുകയായി ലഭിക്കുന്നത് ഒന്നരക്കോടി രൂപയാണ്. അതിന് പുറമെ ഇന്ത്യയിലെ ഏത് ഗോൾ കീപ്പറിനും ലഭിക്കുന്നതിനേക്കാളും ഉയർന്ന വേതനമാണ് ലഭിക്കുന്നത്, മൂന്ന് വർഷത്തെ കരാറാണ് ഗിൽ ഈസ്റ്റ് ബംഗാളുമായി ഒപ്പിട്ടിരിക്കുന്നത്. കേരളം ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം നമ്പർ ഗോൾ കീപ്പറായിരുന്ന ഗിൽ ആൽബിനോ ഗോമസിന് പരിക്ക് പറ്റിയപ്പോൾ പകരക്കാരനായാണ് ആദ്യ ഇലവനിലെത്തിയത് . അവസരം കൃത്യമായി ഉപയോഗപ്പെടുത്തിയ ഗിൽ മികച്ച ഗോൾ കീപ്പറിനുള്ള ഗോർഡൻ ഗ്ലൗ പുരസ്കാരവും സ്വന്തമാക്കി.

ബാംഗ്ലൂരിൽ നിന്നാണ് ഗിൽ ബ്ലാസ്റ്റേഴ്‌സ് നിരയിലെത്തിയത്. മുൻപ് ഇന്ത്യൻ അണ്ടർ 17 ലോകകപ്പ് ടീമിന്റെ രണ്ടാം നമ്പർ ഗോൾ കീപ്പറായിരുന്നു. അർജന്റീന അണ്ടർ 20 ടീമിനെ തോൽപ്പിച്ച ഇന്ത്യൻ അണ്ടർ 20 ടീമിന്റെ ഗോൾ വല കാത്തതും ഗില്ലായിരുന്നു

Related Articles

Leave a Reply

Back to top button