Kerala

മോൻസണെതിരെ പോക്സോ കേസ്; ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ജീവനക്കാരന്റെ മകളെ പീഡിപ്പിച്ചെന്ന് പരാതി

Please complete the required fields.




മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ജീവനക്കാരന്റെ മകളെ പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

മോൻസൺ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിൽവച്ച് 2019 ലാണ് പീഡനം നടന്നത്.
മോൻസനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്നാണ് പെൺകുട്ടിയുടെ അമ്മ നൽകിയിരിക്കുന്ന മൊഴി.

അതേസമയം ക്രൈം ബ്രാഞ്ചാണ് മോൻസനെതിരായ തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നത്. കേസിൽ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ് മോൻസൻ. തട്ടിപ്പ് കേസിന്‍റെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Related Articles

Leave a Reply

Back to top button