
പേരാമ്പ്ര : കനത്ത മഴയിൽ മണ്ണിടിഞ്ഞ് വാല്യക്കോട് ഒകെ റോഡിലെ മണ്ടോടിച്ചാലിൽ കുഞ്ഞിക്കണ്ണന്റെ വീടിന്റെ പിൻഭാഗം അപകടാവസ്ഥയിൽ. വീടിന്റെ പിന്നിൽ ഉയരത്തിലുള്ള മതിൽ ഇടിഞ്ഞു വീണ് അടുക്കളയുടെ ഒരു ഭാഗം പൂർണമായി മണ്ണു മൂടിയ നിലയിലാണ്.
ശക്തമായ മഴയുണ്ടായാൽ വീണ്ടും മണ്ണിടിഞ്ഞ് പിൻഭാഗം പൂർണമായി നശിക്കുമെന്ന ഭയത്തിലാണു കുടുംബം. വില്ലേജ്, പഞ്ചായത്ത് അധികാരികൾക്ക് പരാതി നൽകി.





