
കോഴിക്കോട് : ചേവരമ്പലത്തെ വാടക വീട് കേന്ദ്രീകരിച്ചു ഹോം നഴ്സിനെ പീഡിപ്പിച്ച കേസിൽ സ്ത്രീയുൾപ്പെടെ 3 പേർ അറസ്റ്റിൽ. ചങ്ങനാശ്ശേരി ചെത്തിപ്പുഴ വള്ളിയാംകുളം സോഫിയ മാത്യു, വെങ്ങളം കമ്പിവളപ്പിൽ കെ.വി.അനീഷ് (56), മായനാട് മേലെ ചോയിമഠത്തിൽ എം.സി.ഹരീഷ് (36) എന്നിവരെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.
ചേവരമ്പലത്ത് ഹോം നഴ്സ് റിക്രൂട്മെന്റ് സ്ഥാപനം നടത്തുകയാണ് സോഫിയയും അനീഷും. അവിടെ ജോലിക്കെത്തിയപ്പോൾ നിലവിൽ ഒഴിവില്ലെന്നു പറഞ്ഞ് യുവതിയെ വാടക സ്ഥലത്ത് താമസിപ്പിക്കുകയായിരുന്നു.
ഹരീഷ് ഇവിടെയെത്തി യുവതിയെ പീഡിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. ഒരു മാസത്തോളം യുവതിയെ കേന്ദ്രത്തിൽ താമസിച്ചിരുന്നെന്നാണ് പോലീസ് പറയുന്നത്. അനീഷിന്റെ സുഹൃത്താണ് ഹരീഷെന്ന് പോലീസ് പറഞ്ഞു.





