Kozhikode

കനത്ത മഴ; കോഴിക്കോട് ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Please complete the required fields.




കോഴിക്കോട് : കനത്ത മഴയിൽ ജില്ലയിൽ രണ്ടുദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ വെണ്ടക്കംപൊയിൽ എസ്.ടി. കോളനിയിലെ 18 കുടുംബങ്ങളെ ചെമ്പുകടവ് ഗവ. യു.പി. സ്കൂൾ ക്യാമ്പിലേക്ക് മാറ്റി.

91 പേരാണ് ഇൗ ക്യാമ്പിലുള്ളത്. കോഴിക്കോട് താലൂക്കിൽ പന്നിയങ്കര വില്ലേജിൽ രണ്ടു കുടുംബങ്ങളിൽ നിന്നായി എട്ടു പേരെ തൊട്ടടുത്തുള്ള കപ്പക്കൽ ഗവ.യു.പി. സ്കൂളിലേക്ക് മാറ്റിത്താമസിപ്പിച്ചു.

ജില്ലയിൽ വിവിധ വില്ലേജുകളിലായി 18 വീടുകൾ ഭാഗികമായി തകർന്നു. പെരുമണ്ണ, ഫറോക്ക്, നഗരം, മാവൂർ വില്ലേജുകളിൽ 2 വീതവും എലത്തൂർ, കുന്ദമംഗലം, കക്കോടി, മാവൂർ, ചെലവൂർ, വേങ്ങേരി, ഒളവണ്ണ, കാക്കൂർ, ചേളന്നൂർ, കരുവൻതിരുത്തി വില്ലേജുകളിൽ ഓരോ വീട് വീതവുമാണ് തകർന്നത്.

ജില്ലയിൽ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. 1077 ആണ് ടോൾ ഫ്രീ നമ്പർ. കളക്ടറേറ്റിലെ കൺട്രോൾ റൂം നമ്പർ : 0495-2371002

കോഴിക്കോട് താലൂക്ക് കൺട്രോൾ റൂം നമ്പർ : 0495-2372967

താമരശ്ശേരി താലൂക്ക് കൺട്രോൾ റൂം നമ്പർ : 0495 -2224088

വടകര താലൂക്ക് കൺട്രോൾ റൂം നമ്പർ : 0496-2520361

കൊയിലാണ്ടി താലൂക്ക് കൺട്രോൾ റൂം നമ്പർ : 0496-2623100.

Related Articles

Leave a Reply

Back to top button