
തൃശ്ശൂർ: തൃശ്ശൂർ മാപ്രാണം നടവിലാലിന് സമീപം സ്വകാര്യ ബസിന് മുകളിലേക്ക് മരം മറിഞ്ഞ് വീണ് അപകടം. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.അപകടത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റു. ആമ്പല്ലൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന വെള്ളാപറമ്പില്‍ ബസിന് മുകളിലേയ്ക്കാണ് മരം വീണത്.
നടുവിലാലിന് സമീപത്തായുള്ള ചായകടയുടെ അരികിലായുള്ള തണല്‍മരമാണ് കടപുഴകി വീണത്.ബസിന്റെ ജനലിലൂടെ മരകൊമ്പ് ബസിനകത്തേക്ക് കടന്ന് വന്ന് ദേഹത്ത് ഇടിച്ച് ഒരു കുട്ടിക്ക് പരിക്കേറ്റു.പരിക്കേറ്റ കുട്ടിയെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടപുഴകിയ മരം റോഡിന് എതിര്‍വശത്തുള്ള വൈദ്യൂത ലൈനില്‍ തട്ടി നിന്നു.അപകടത്തെ തുടര്‍ന്ന് റൂട്ടില്‍ ഏറെ നേരം ഗാതഗതം തടസപ്പെട്ടു.ഇരിങ്ങാലക്കുട പോലീസും ഫയര്‍ഫോഴ്‌സും എത്തി മരം മുറിച്ച് മാറ്റി.





