
കണ്ണൂർ: തൃക്കണ്ണാപുരത്ത് നിർമാണം നടക്കുന്ന വീട്ടിൽ മോഷണം. സ്ഥല കച്ചവടത്തിനെന്ന പേരിൽ എത്തിയ മധ്യവയസ്കൻ, വീട് പണി നടത്തിക്കൊണ്ടിരുന്ന തൊഴിലാളികളുടെ പണവും എടിഎം കാർഡുമായി മുങ്ങി.
ഒരു മണിയോടെയാണ് മധ്യവയസ്കനെത്തുന്നത്, സ്ഥലക്കച്ചവടക്കാരനെന്ന് പരിചയപ്പെടുത്തി പന്തികേട് തോന്നിയതോടെ ഇയാളെ തിരിച്ചയച്ചു. ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ പഴ്സ് കാലിയായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു.





