
അങ്കമാലി: ടെൽക് ജീവനക്കാരനായ യുവാവ് പനി ബാധിച്ച് മരിച്ചു. നെടുമ്പാശേരി തുരുത്തിശേരി പാലക്കുറുമ്പിൽ വീട്ടിൽ സമേഷാണ് (42) മരിച്ചത്.
രണ്ട് ദിവസം മുമ്പാണ് പനി ബാധിച്ചത്. വെള്ളിയാഴ്ച പനി കടുത്തതോടെ ഉച്ച ക്ക് ശേഷം ഡോക്ടറെ സമീപിച്ച് മരുന്ന് വാങ്ങി കഴിച്ച് ഉറങ്ങാൻ കിടന്നു. എന്നാൽ ഏറെ കഴിഞ്ഞിട്ടും ഉണരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ വന്നന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സമേഷിന് ഇടക്ക് ഫിറ്റ്സ് ഉണ്ടാകാറുള്ളതായി സൂചനയുണ്ട്. കോഴിക്കോട് സ്വദേശി മാധവൻ്റെയും ശാന്തയുടെയും മകനാണ്. ഭാര്യ: സൂര്യ. മക്കൾ: ആയുഷ്, അനശ്വർ.
മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം ശനിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.





