Ernakulam

കഞ്ചാവുമായി സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍; വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്തിയെന്ന് സംശയം

Please complete the required fields.




കൊച്ചി: കളമശ്ശേരിയിലെ സ്‌കൂളിൽ സെക്യൂരിറ്റി ജീവനക്കാരന്‍ കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി പിടിയില്‍. സ്‌കൂളിലെ സെക്യൂരിറ്റി മുറിയില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. ബംഗാള്‍ സ്വദേശി പരിമള്‍ സിന്‍ഹയാണ് പോലീസ് പിടിയിലായത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയാലയത്. ഇയാളിൽ നിന്നും ഒന്നര കിലോ കഞ്ചാവും നാല് ഗ്രാം ബ്രൗണ്‍ ഷുഗറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഏറെ കാലമായി ഇയാള്‍ സ്‌കൂളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം.

ഇയാള്‍ വിദ്യാര്‍ഥിക്കിടയില്‍ ലഹരി വില്‍പന നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

ലഹരി വസ്തുക്കള്‍ എവിടെ നിന്ന് ലഭിച്ചെന്നും ആര്‍ക്കെല്ലാം വില്‍പന നടത്തിയെന്നും വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button