Ernakulam

കൺസഷനിൽ തർക്കം; കൊച്ചിയിൽ സ്വകാര്യ ബസ് കണ്ടക്ടറെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി

Please complete the required fields.




കൊച്ചിയിൽ സ്വകാര്യ ബസ്സിലെ കണ്ടക്ടറെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. മഹാരാജാസ് കോളേജിലെ ഉൾപ്പടെയുള്ള എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ ആക്രമിച്ചെന്നാണ് കണ്ടക്ടറുടെ പരാതി. സാരഥി എന്ന ബസ്സിലെ കണ്ടക്ടർ ജെഫിനാണ് മർദനത്തെ തുടർന്ന് പരുക്കേറ്റത്.

സ്റ്റുഡന്റ് കൺസഷനുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് മർദ്ദനത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ജൂൺ 13ന് കണ്ടക്ടറും വിദ്യാർഥികളും തമ്മിൽ കൺസഷന്റെ പേരിൽ തർക്കം ഉണ്ടായിരുന്നു. പരുക്കേറ്റ ജെഫിൻ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Leave a Reply

Back to top button