
താമരശ്ശേരി : രൂപത കുടുംബ കൂട്ടായ്മ വാർഷികസമ്മേളനം കോഴിക്കോട് പി.എം.ഒ.സി. യിൽ താമരശ്ശേരി രൂപത അധ്യക്ഷൻ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ. മാത്യു കുളത്തിങ്കൽ അധ്യക്ഷനായി.
പി.എം.ഒ.സി. ഡയറക്ടർ ഡോ. സെബാസ്റ്റ്യൻ കാവളക്കാട്ട്, രൂപത പ്രസിഡന്റ് തോമസ് വലിയപറമ്പൻ, ഫാ. സിബി കുഴിവേലിൽ, ഫാ. നിഖിൽ പുത്തൻവീട്ടിൽ, നൈജിൽ പുരയിടത്തിൽ, മോളി ജോൺസൻ, റോസമ്മ ഡൊമിനിക്, തങ്കച്ചൻ പുരയിടത്തിൽ, പോൾ കുന്നംകുളങ്ങര, അഗസ്റ്റിൻ മഠത്തിൽ, വിജി ജോസഫ് കുറ്റിക്കാട്ടിൽ, തോമസ് കരിയമ്പള്ളി, സിജോ പടിഞ്ഞാറെകുറ്റ്, അയോണ പന്തലാടിക്കൽ എന്നിവർ സംസാരിച്ചു.





