
മലപ്പുറം: വണ്ടൂർ മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷം. വണ്ടൂർ ചെട്ടിയാറമ്മലിൽ വീട്ടിൽ വളർത്തുന്ന ഇരുപതോളം മുയലുകളെ തെരുവ് നായകള്‍ കടിച്ചുകൊന്നു. ചെട്ടിയാറമ്മൽ സ്വദേശി രുഗ്മിണി നിവാസിൽ രഞ്ജിത്ത് മേനോന്റെ വീട്ടിലെ 20 മുയലുകളെയാണ് തെരുവ് നായകൾ കടിച്ചു കൊന്നത്.
രാവിലെ രഞ്ജിത്ത് മുയലുകള്‍ക്ക് ഭക്ഷണം കൊടുക്കാനായി കൂടിനടുത്തേക്ക് ചെന്നപ്പോഴാണ് ഇരുമ്പ് ഗ്രിൽ ഉപയോഗിച്ച് നിർമ്മിച്ച കൂട് തകർന്നു കിടക്കുന്ന നിലയിൽ കണ്ടത്. കൂടിന് സമീപത്തായി 17 മുയലുകൾ നായകളുടെ കടിയേറ്റ് ചത്തു കിടക്കുന്ന നിലയിലായിരുന്നു.
ബാക്കി മുയലുകളെ നായകള്‍ കൊന്നു തിന്നിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് വീട്ടുകാർ. അങ്ങാടികളിൽ തെരുവ് നായകള്‍ കൂട്ടത്തോടെ അലഞ്ഞ് നടക്കുക അവസ്ഥയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.





