Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്നലെ വിലയിൽ മാറ്റമില്ലായിരുന്നു. ഇന്ന് വില കുറഞ്ഞതോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരിക്കുകയാണ് സ്വർണവില.

ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. വിപണി വില 44040 രൂപയാണ്. ഈ മാസം 10 മുതൽ സ്വർണവില തുടർച്ചയായി ഇടിവിലാണ് .

അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 35 രൂപ കുറഞ്ഞു. വിപണി വില 5505 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞു. വിപണി വില 4563 രൂപയാണ്.

വെള്ളിയുടെ വിലയിലും ഇടിവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ കുറഞ്ഞ 81 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല103 രൂപയാണ്.

Related Articles

Leave a Reply

Back to top button