Ernakulam

കെ. സുധാകരന് വീണ്ടും ക്രൈം​ബ്രാ​ഞ്ച് നോട്ടീസ്; ഈ മാസം 23ന് ഹാജരാകണമെന്ന് നിർദ്ദേശം

Please complete the required fields.




എറണാകുളം: മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ ഒ​ന്നാം പ്ര​തി​യാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് വീണ്ടും ക്രൈം​ബ്രാ​ഞ്ച് നോട്ടീസ്. ചോദ്യം ചെയ്യലിന് ഈ മാസം 23ന് ക​ള​മ​ശ്ശേ​രി​ ഓ​ഫി​സി​​ൽ ഹാജരാകണമെന്നാണ് ക്രൈം​ബ്രാ​ഞ്ച് നിർദേശിച്ചിട്ടുള്ളത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് സുധാകരന് നോട്ടീസ് നൽകിയിരുന്നു.

എന്നാൽ, പാർട്ടി പരിപാടി ഉള്ളതിനാൽ സമയം നീട്ടി നൽകണമെന്ന് സുധാകരൻ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. ഇതേതുടർന്നാണ് 23ന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയത്. അതേസമയം, മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ ത​ട്ടി​പ്പു​കേ​സി​ൽ ​കെ. ​സു​ധാ​ക​ര​ന്‍റെ അ​റ​സ്റ്റി​ന്​ ക്രൈം​ബ്രാ​ഞ്ച്​ നി​യ​മോ​പ​ദേ​ശം തേ​ടു​ന്ന​താ​യാ​ണ്​ വി​വ​രം.

ഇ​തോ​ടെ, മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നായി​ കെ. ​സു​ധാ​ക​ര​ൻ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാനും ആ​ലോ​ച​നയുണ്ട്. മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ ഒ​ന്നാം പ്ര​തി​യാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ൽ സു​ധാ​ക​ര​നെ ര​ണ്ടാം പ്ര​തി​യാ​ക്കി ക്രൈം​ബ്രാ​ഞ്ച് എ​റ​ണാ​കു​ളം എ.​സി.​ജെ.​എം കോ​ട​തി​യി​ലാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

Related Articles

Leave a Reply

Back to top button