Thrissur

തെരുവുനായ ആക്രമണത്തിൽ സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

Please complete the required fields.




തൃശ്ശൂർ: തെരുവുനായ ആക്രമണത്തെ തുടർന്ന് സൈക്കിളിൽ നിന്ന് വീണ വിദ്യാർത്ഥിക്ക് പരിക്ക്. ചിയ്യാരത്തെ ജെറി യാസിന്റെ മകൻ എൻ ഫിനോയ്ക്കാണ് (16) പരുക്കേറ്റത്.

കുട്ടിയുടെ മൂന്ന് പല്ലുകൾ കൊഴിഞ്ഞു പോവുകയും മുഖത്ത് മുറിവേൽക്കുകയും ചെയ്തു . ട്യൂഷൻ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളിൽ വരുമ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്.

നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിൾ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വീഴുകയായിരുന്നു. വിദ്യാർത്ഥിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Related Articles

Leave a Reply

Back to top button