Kozhikode

കേരളത്തിന് അഭിമാനമായി താമരശ്ശേരിയുടെ ആര്യ

Please complete the required fields.




താമരശ്ശേരി: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ താമരശ്ശേരി സ്വദേശിനി ആര്യ നേടിയ മിന്നുന്ന വിജയം കഠിനാധ്വാനത്തിന്റെ ഫലം. നീറ്റ് പരീക്ഷയിൽ 711മാർക്ക് കരസ്ഥമാക്കിയാണ് ആര്യ കേരളത്തിൽ ഒന്നാമതും ഇന്ത്യയിൽ ഇരുപത്തിമൂന്നാമതും സ്ഥാനത്ത് എത്തിയത്. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ എസ് എസ് ബി സബ് ഇൻസ്പെക്ടറായ താമരശ്ശേരി തൂവക്കുന്നുമ്മൽ ടി കെ രമേഷ് ബാബുവിൻ്റെയും കെ ഷൈമ യുടെയും മകളായ ആര്യ ദേശീയതലത്തിൽ പെൺകുട്ടികളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി എന്നത് ഏറെ അഭിമാനകരമാണ്.

ദേശീയതലത്തിൽ ഒന്നാം റാങ്ക് 720 മാർക്ക് ആണ്. 9 മാർക്കിന്റെ മാത്രം വ്യത്യാസത്തിലാണ് ആര്യ 23ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. താമരശ്ശേരി കോരങ്ങാട് അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നാണ് ആര്യ പ്ലസ് ടു പഠനം പൂർത്തിയാക്കിയത്.

പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ ഓൺലൈൻ ബാച്ചിൽ ചേർന്നാണ് ആര്യ നീറ്റ് പരീക്ഷയ്ക്ക് പരിശീലനം നേടിയത്. ത്. 11 മുതൽ 13 വരെ മണിക്കൂറുകളാണ് ആര്യ പഠനത്തിനായി മാറ്റിവെച്ചിരുന്നത്. പരീക്ഷ അടുത്തപ്പോൾ 17 മണിക്കൂർ വരെ പഠിച്ചിരുന്നുവെന്ന് ആര്യ പറയുന്നു. വീട്ടിലിരുന്ന് പഠിച്ചാണ് ഈ മിന്നുന്ന വിജയം നേടിയത് എന്നതും ഏറെ ശ്രദ്ധേയമാണ്. ഡൽഹി എയിംസിൽ മെഡിസിന് പഠിക്കാനാണ് ആര്യ ആഗ്രഹിക്കുന്നത്.

Related Articles

Leave a Reply

Back to top button