India

മെത്താംഫൈറ്റാമൈൻ പൊടിയുമായി രണ്ടു പേർ അറസ്റ്റിൽ.

Please complete the required fields.




മംഗളൂരു: ചികിത്സക്കും ലഹരിയായും ഉപയോഗിക്കുന്ന 20 ഗ്രാം മെത്താംഫൈറ്റാമൈൻ പൊടിയുമായി രണ്ടു പേർ അറസ്റ്റിൽ. ഉള്ളാൾ സ്വദേശികളായ കെ.സി റോഡിലെ അബ്ദുൽ റഷീദ് മുഹ്‌യുദ്ദീൻ (41), ദേർളകട്ട ഗ്രീൻ വ്യൂ അപാർട്ട്മെന്റിൽ താമസിക്കുന്ന പി. ആരിഫ് (40) എന്നിവരാണ് പിടിയിലായത് .

വിൽപനക്കായി സ്കൂട്ടറിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന ഇവരെ നെതിലയിൽ നിന്ന് മംഗളൂരു കൊണാജെ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
പിടികൂടിയ മയക്കുമരുന്നിന് 1,06,500 രൂപ വില വരുമെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ജയിൻ പറഞ്ഞു . കൊണാജെ പൊലീസ് സബ് ഇൻസ്പെക്ടർമാരായ എസ്. നാഗരാജ്, കെ. അശോക് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Related Articles

Leave a Reply

Back to top button