Thrissur

തൃശ്ശൂരിൽ വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പ് കത്തി നശിച്ചു

Please complete the required fields.




തൃശ്ശൂർ: വലപ്പാട് മുരിയാന്തോട് വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പ് കത്തി നശിച്ചു. മുരിയാന്തോട് പ്രവർത്തിക്കുന്ന ഡി മോട്ടോർഴ്സ് വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. പുക ഉയരുന്നത് കണ്ട് വർക്ക് ഷോപ്പുടമ മൻമോഹൻ താഴെയെത്തി നോക്കിയപ്പോഴാണ് തീ ആളികത്തുന്നത് കണ്ടത്. ഉടൻ തന്നെ നാട്ടുകാരും ചേർന്ന് വർക്ക് ഷോപ്പിലെ അഗ്നിശമന യൂണിറ്റുപയോഗിച്ച് തീയണക്കാൻ ശ്രമിച്ചു.

നാട്ടികയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ജീപ്പ് പൂർണമായും കത്തിനശിച്ചു. ജീപ്പിന് സമീപം പാർക്ക് ചെയ്തിരുന്ന മറ്റൊരു ജീപ്പിനും, സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചാവക്കാട് സ്വദേശിയുടെതാണ് ജീപ്പ്. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ ശങ്കരനും, വലപ്പാട് പോലീസും സ്ഥലത്തെത്തിയിരുന്നു.

Related Articles

Leave a Reply

Back to top button