
തലശ്ശേരി: തലശ്ശേരിക്കടുത്ത് പാനൂരിൽ ജിംനേഷ്യത്തിൽ പോയ 18 കാരിയെ കാണാതായതായി പരാതി .
ചമ്പാട് മീത്തലേപറമ്പിലെ 18 കാരിയെയാണ് കാണാതായത്. രാവിലെ 8 മണിയോടെ ജീംനേഷ്യത്തിലേക്ക് പതിവുപോലെ പോയതായിരുന്നു. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് പാനൂർ പൊലീസിൽ പരാതി നൽകി.
കേസെടുത്ത് പാനൂർ പൊലീസ് അന്വേഷണം തുടങ്ങി. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാനൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക .





