ജനാധിപത്യത്തെ കുറിച്ചുള്ള പാഠഭാഗങ്ങൾ പത്താം ക്ലാസ് പുസ്തകത്തിൽ നിന്ന് ഒഴിവാക്കി എൻസിആർടി

തിരുവനന്തപുരം: ജനാധിപത്യത്തെ കുറിച്ചുള്ള പാഠഭാഗങ്ങൾ പത്താം ക്ലാസ് പുസ്തകത്തിൽ നിന്ന് ഒഴിവാക്കി എൻസിആർടി. ശാസ്ത്ര വിഭാഗത്തിൽ നിന്നും പീരിയോഡിക് ടേബിളും പഠന ഭാരം കുറക്കാൻ എന്ന രീതിയിൽ എൻസിആർടി ഒഴിവാക്കിയിട്ടുണ്ട്. ഗാന്ധി വധം, ഗുജറാത്ത് കലാപം എന്നിവ സംബന്ധിക്കുന്ന പാഠഭാഗങ്ങൾ ഒഴിവാക്കിയ നടപടിക്കെതിരെ നേരത്തെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
പത്താം ക്ലാസിലെ ഡൊമസ്റ്റിക് പൊളിറ്റിക്സ് എന്ന അധ്യായത്തിലെ അഞ്ച്,ആറ്, എട്ട് ചാപ്റ്ററുകളാണ് ഇത്തവണ എൻസിആർടി ഒഴിവാക്കിയത്. ഇന്ത്യയിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടിയും അവയുടെ പ്രത്യേകതകളും ഇന്ത്യയിലെ പ്രധാന സമരങ്ങൾ എന്നീ വിഷയങ്ങൾ വിദ്യാർഥികൾ പേടിക്കേണ്ട എന്നാണ് എൻസിആർടി നിലപാട്.
സയൻസ് വിഭാഗത്തിൽ അഞ്ച്, നാല്, 16 എന്നീ പാഠഭാഗങ്ങളും ഒഴിവാക്കി. പീരിയോഡിക് ടേബിൾ, ഊർജ്ജ സ്രോതസ്സുകൾ, പരിസ്ഥിതി സുസ്ഥിരത എന്നിവ സംബന്ധിച്ച പാഠഭാഗങ്ങളാണിവ. കോവിഡ് സൃഷ്ടിച്ച പഠന ഭാരത്തിൽ നിന്നും വിദ്യാർത്ഥികളെ മോചിപ്പിക്കുക എന്ന അലക്ഷ്യത്തോടെ പുസ്തക പരിഷ്കരണം നടത്തുന്നു എന്നതാണ് എൻസിആർടിയുടെ വിശദീകരണം.





