Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; ജില്ലകളിൽ മുന്നറിയിപ്പ്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ന് പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര – സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . പത്തനംതിട്ട, ഇടുക്കി , ആലപ്പുഴ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. പത്തനംതിട്ടയിലും, ഇടുക്കിയിലും മഴ ശക്തമായി ലഭിക്കും. ഇവിടങ്ങളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെമ്പാടും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . മലയോരമേഖലയിൽ മാത്രമല്ല, മറിച്ച് തീരപ്രദേശങ്ങളിലും ഇടനാടുകളിലും ഇന്നും നാളെയും മഴ സജീവമാകും. ചുരുക്കം സ്ഥലങ്ങളിൽ ശക്തമായ മഴയും പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പിൽ വ്യക്തമാക്കി . കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്തേക്കുള്ള കാറ്റിന്റെ ഗതി അനുകൂലമാകുന്നുണ്ട്.

അതിനാൽ തന്നെ കൂടുതൽ മഴ മേഘങ്ങൾ കേരളത്തിന്റെ ആകാശത്തേക്ക് എത്തുന്നതാണ് മഴ മെച്ചപ്പെടുന്നതിന് കാരണമെന്നാണ് വിവരം. എന്നാൽ കടലിൽ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച വരെ കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പും നൽകി.

Related Articles

Leave a Reply

Back to top button