Thiruvananthapuram

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പൊലീസ് പിടിയില്‍

Please complete the required fields.




തിരുവനന്തപുരം: ബാലരാമപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തില്‍ കാഞ്ഞിരംകുളം സ്വദേശി രഞ്ജിതിനെ പൊലീസ് പിടികൂടി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന് നേരെയാണ് ആക്രമണമുണ്ടായത്.

ബാലരാമപുരം വഴിമുക്കിലാണ് സംഭവം നടന്നത് . ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് ബസില്‍ മടങ്ങുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചതോടെ ഇയാളെ നഴ്‌സ് തിരിച്ചു തല്ലി.

എന്നാല്‍ ഈ സമയത്ത് ബസിലുണ്ടായിരുന്ന ആരും പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് യുവതി സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫോണില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു . ഇവർ എത്തി ബസ് തടഞ്ഞുനിര്‍ത്തിയാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

Related Articles

Leave a Reply

Back to top button