ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം

തിരുവനന്തപുരം: ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനുള്ള അപേക്ഷ 2023 ജൂൺ 2 മുതൽ ജൂൺ 9 വരെ ഓൺലൈനായി സമർപ്പിക്കാം. ജൂൺ 13 ആണ് ട്രയൽ അലോട്ട്മെന്റ് തീയതി. ജൂൺ 19 ന് ആദ്യ അലോട്ട്മെന്റ് പുറത്തുവരും.
മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് തീയതി 2023 ജൂലൈ 1. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2023 ജൂലൈ 5 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2023 ആഗസ്ത് 4 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 99.70 ശതമാനമാണ് വിജയം. ജൂലൈ 5 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപന വേളയിൽ പറഞ്ഞു.





