Thiruvananthapuram

ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം, വിജയ ശതമാനത്തിൽ ഇടിവ്

Please complete the required fields.




തിരുവനന്തപുരം: ഇക്കൊല്ലത്തെ ഹയർസെക്കൻഡറി, വി.എച്ച്.എസ്.സി ഫലം പ്രഖ്യാപിച്ചു. 82.95 ശതമാനമാണ് വിജയം.ഇത്തവണ 4,32,436 വിദ്യാർഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്.

സയൻസ് വിഷയത്തിൽ 1,93,544 ഉം ഹ്യൂമാനിറ്റീസിൽ 74,482 ഉം കൊമേഴ്സിൽ 1,08,109 ഉം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.28,495 വിദ്യാർഥികളാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.

കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ 83.87 ശതമാനവും വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 78.26 ശതമാനവുമായിരുന്നു വിജയം.

വൈകീട്ട് നാലുമണിയോടെ http://www.keralaresult.nic.in, http://www.prd.kerala.gov.in, http://www.result.kerala.gov.in, http://www.examresult.kerala.gov.in, http://www.result.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം.

Related Articles

Leave a Reply

Back to top button