
ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരള സെമിയിൽ. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം, ഒഡീഷ എഫ്സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് സെമിയിലെത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചതിനെ തുടർന്ന് ഷൂട്ടൗട്ടിലൂടെ വിജയികളെ തീരുമാനിക്കുകയായിരുന്നു.
ആദ്യ പകുതിയിലാണ് ഇരു ടീമുകളും ഗോൾ നേടിയത്. സമനില ആയതോടെ കളി ഷൂട്ടൗട്ടിലെത്തി. ഷൂട്ടൗട്ടിൽ ഒഡീഷയുടെ മൂന്ന് കിക്കുകൾ തടുത്തിട്ട ഗോകുലം കേരള ഗോൾ കീപ്പർ ബിയാട്രിസ് അസാമാന്യ പ്രകടനമാണ് നടത്തിയത്. സെമി ഫൈനലിൽ ഗോകുലം കേരള ഈസ്റ്റേൺ സ്പോർടിങ് യൂണിയനെ നേരിടും.





