Kozhikode

സ്‌കൂട്ടറില്‍ ചുറ്റി കറങ്ങി അനധികൃത മദ്യവില്‍പ്പന; ഒരാൾ പിടിയിൽ

Please complete the required fields.




കോഴിക്കോട്: സ്‌കൂട്ടറില്‍ ചുറ്റി കറങ്ങി അനധികൃത മദ്യവില്‍പ്പന നടത്തിയയാള്‍ പിടിയില്‍. നടുവട്ടം മാഹി സ്വദേശി കളനിയില്‍നിലം രാജേഷ് (ബാവൂട്ട 50) ആണ് ബേപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. പെട്രോള്‍ പമ്പില്‍ സ്‌കൂട്ടറുമായി സംശയാസ്പദമായനിലയില്‍ കണ്ടപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

12 കുപ്പി അനധികൃത മദ്യമാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. അഞ്ചര ലിറ്റർ മദ്യമാണ് കണ്ടെത്തിയത്. ബേപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ എന്‍. ബിശ്വാസ്, എസ്.ഐ. ഷുഹൈബ്, സി.പി.ഒ. രഞ്ജിത്, അനീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തി രാജേഷിനെ പിടികൂടിയത്. ഫോണിൽ വിളിക്കുന്ന ആവശ്യക്കാർക്ക് അപ്പപ്പോൾ മദ്യം എത്തിച്ച് കൊടുക്കുമായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button