Kozhikode

‘ഗ്രീൻ ക്ലീൻ കിഴക്കോത്ത്’ സമ്പൂർണ ശുചിത്വപദ്ധതിക്ക് തുടക്കം

Please complete the required fields.




കൊടുവള്ളി : കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ‘ശുചിത്വ ഗ്രാമം സുന്ദര ഗ്രാമം’ ഗ്രീൻ ക്ലീൻ കിഴക്കോത്ത് പദ്ധതിയുടെ ഭാഗമായി സമ്പൂർണ ശുചിത്വപരിപാടികൾക്ക് തുടക്കമായി. ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും പങ്കാളികളാക്കിയുള്ള ബൃഹദ്‌ പദ്ധതിയാണ് ആവിഷ്കരിച്ചത്.

പഞ്ചായത്തിലെ പ്രധാന അങ്ങാടികളും റോഡുകളും പൊതുജന പങ്കാളിത്തത്തോടെ പ്ലാസ്റ്റിക്മാലിന്യരഹിതമാക്കും.
ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ കടകളിലും പ്രത്യേകസംഘം പരിശോധിച്ച് നിയമലംഘനം നടത്തുന്നവർക്കെതിരേ കർശനനടപടികൾ സ്വീകരിക്കും. ജൂൺ അഞ്ചിന് കിഴക്കോത്ത് പഞ്ചായത്തിനെ സമ്പൂർണ വലിച്ചെറിയൽവിമുക്ത ഗ്രാമമായി പ്രഖ്യാപിക്കും. പ്ലാസ്റ്റിക്കുകളും മറ്റും വലിച്ചെറിയുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കും.

സമ്പൂർണ ശുചിത്വപരിപാടിക്ക് തുടക്കംകുറിച്ചുകൊണ്ട് ഗ്രാമപ്പഞ്ചായത്തിലെ പ്രധാന അങ്ങാടിയായ എളേറ്റിൽ വട്ടോളിയിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്് പി.പി. നസ്റി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്് പി.കെ. വിനോദ്കുമാർ അധ്യക്ഷനായി. ബ്ലോക്ക് വികസന സ്ഥിരംസമിതി ചെയർമാൻ ടി.എം. രാധാകൃഷ്ണൻ, പ്രിയങ്ക കരൂഞ്ഞിയിൽ, റംല മക്കാട്ടുപൊയിൽ എന്നിവർ നേതൃത്വംനൽകി.

Related Articles

Leave a Reply

Back to top button