Kozhikode

ബീച്ചാശുപത്രി പരിസരം ശുചീകരിച്ചു

Please complete the required fields.




കോഴിക്കോട് : സി.പി.എം. കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബീച്ചാശുപത്രി പരിസരം ശുചീകരിച്ചു. ‘വൃത്തിയുള്ള നവകേരളം’ എന്ന സർക്കാർ നിലപാടിന് പിന്തുണയർപ്പിച്ചാണ് ശുചീകരണം.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ. സുരേഷ് കുമാർ, എം. അനീഷ്, ഫഹദ് ഖാൻ, എൻ.പി. ഫിറോസ്, ഒ.എം. ഭരദ്വാജ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button