
കോഴിക്കോട് : കോഴിക്കോട് വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.
ഭൂമി വാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ് (47 ) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭൂമിവാതുക്കൽ എം എൽ പി സ്ക്കൂൾ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. 2018 ൽ ഭൂമിവാതുക്കൽ സ്വദേശി താഴെകണ്ടി സിറാജിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.
ജാമ്യത്തിലിറങ്ങിയശേഷം ഭൂമിവാതുക്കൽ അങ്ങാടിയിൽ തട്ട് കട നടത്തുകയായിരുന്നു. അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.





