Kozhikode

മാവൂര്‍ റോഡില്‍ തുണിക്കടയില്‍ മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു

Please complete the required fields.




കോഴിക്കോട്: മാവൂര്‍ റോഡ് അരയിടത്ത് പാലം മേല്പാലത്തിന് സമീപം പള്ളിക്കണ്ടി സ്വദേശി നിബാസിന്റെ തുണിക്കടയില്‍
പുലര്‍ച്ചെ മോഷണം. ഇരുപതിനായിരം രൂപയും കോട്ടണ്‍ പാന്റുകളും നഷ്ടമായി. കടയില്‍ സ്ഥാപിക്കാന്‍ പുതിയ സി.സി.ടി.വി വാങ്ങിവെച്ചതും മോഷ്ടാവ്’കൊണ്ട് പോയി. പുതിയ സ്റ്റോക്ക് എടുത്തു വെക്കാന്‍ രാത്രി ഒരു മണിവരെ നിബാസ് കടയില്‍ ഉണ്ടായിരുന്നു.

കട അടച്ച് പോയപ്പോഴാണ് മോഷണം നടത്തിയത്. പിന്‍വശത്തെ അലൂമിനിയം ഷീറ്റിന്റെ സ്‌ക്രൂ ഇളക്കി മാറ്റിയാണ് കയറിയത്. കടയുടമയുടെ പരാതി പ്രകാരം കസബ പൊലീസും വിരലടയാള വിദഗ്ധരും വന്നു പരിശോധന നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button