Kozhikode

ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് ആറുവര്‍ഷം തടവും രണ്ടേകാല്‍ ലക്ഷം പിഴയും

Please complete the required fields.




കൊയിലാണ്ടി: ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിന തടവും രണ്ടുലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും. കാരയാട് കാളിയത്തുമുക്ക് തേവറോത്തുവീട്ടില്‍ ഇബ്രായിയെയാണ് (53) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി ടി.പി. അനില്‍ ശിക്ഷിച്ചത്.

മേപ്പയ്യൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്‌പെക്ടര്‍ സജീഷാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പി. ജെതിന്‍ ഹാജരായി.

Related Articles

Leave a Reply

Back to top button