
താമരശ്ശേരി : കഴിഞ്ഞ ഒമ്പതുവർഷമായി താമരശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ മെമ്മോറിയൽ ട്രസ്റ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വ്യാപാരഭവനിൽ സമസ്തകേരള ജംഇയ്യത്തുൽ ഉലമ ജില്ലാ വർക്കിങ് സെക്രട്ടറി അബ്ദുൽബാരി മുസ്‌ല്യാർ ഉദ്ഘാടനം ചെയ്തു. റംസാൻ നൽകുന്ന സഹനത്തിന്റെയും ആത്മ സംസ്കരണത്തിന്റെയും സന്ദേശം ഉൾക്കൊണ്ട് ജീവിതം ചിട്ടപ്പെടുത്താൻ വിശ്വാസി സമൂഹത്തിന് കഴിയണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ബാഫഖി ട്രസ്റ്റ് ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷനായി. മുൻ എം.എൽ.എ. .പ്രേംനാഥ് മുഖ്യാതിഥിയായിരുന്നു.
കൊടുവള്ളി മണ്ഡലം മുസ്‌ലിം ലീഗ് ഉപാധ്യക്ഷൻ സയ്യിദ് അഷ്‌റഫ് തങ്ങൾ പ്രാർഥന നടത്തി. ട്രസ്റ്റ് ഭാരവാഹി കുഞ്ഞിമുഹമ്മദ് കാരാടിക്ക് കൈമാറി എ.കെ. അബ്ബാസ് ബാഫഖി ഇഫ്താർ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് കൺവീനർ എം. മുഹമ്മദ് ഹാജി ബാരി എന്നിവർ സംസാരിച്ചു.
സലീം മടവൂർ, പി.പി. ഹാഫിസു റഹ്മാൻ, പ്രഭാകരൻ നമ്പ്യാർ, കെ. ബാബു, സുലൈമാൻ പോർങ്ങോട്ടൂർ, എ.കെ.കൗസർ, ഉല്ലാസ് കുമാർ, സലിം പുല്ലടി, പി.പി. ഗഫൂർ, നവാസ്, ജോസഫ് മാത്യു, എൻ.പി. ഭാസ്കരൻ, പി.പി. കുഞ്ഞിമുഹമ്മദ്, എ.പി. മുസ്തഫ, ഹാരിസ് അമ്പായത്തോട്, അഷ്‌റഫ് കൂടത്തായ്, വി.കെ. അഷ്‌റഫ്, റഫീഖ് കൂടത്തായ്, എം.ടി. അയ്യൂബ് ഖാൻ, സമദ് കോരങ്ങാട്, ഇഖ്ബാൽ പൂക്കോട്, ടി.പി. ശരീഫ്, നദീർ അലി, ടി.പി. അൽത്താഫ, തസ്‌ലിം, മജ്‌നാസ്, ഷംസു മെർക്കുറി, സി.എച്ച്. സാജൽ, മൻസൂർ ഒതയോത്ത്, അഖ്ഫൽ എന്നിവർ പങ്കെടുത്തു.





