Kozhikode

ഓമശ്ശേരിയിൽ ഫർണിച്ചർക്കടയിൽ തീപ്പിടിത്തം

Please complete the required fields.




ഓമശ്ശേരി : കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയിൽ താഴെ ഓമശ്ശേരിയിൽ ആയിഷ ടവറിലെ സെബാൻ ഫർണിച്ചർക്കടയിൽ തീപ്പിടിത്തം. ഞായറാഴ്ച ഉച്ചയോടെ ഫർണിച്ചർ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്.ഇവിടെ സൂക്ഷിച്ചിരുന്ന ഫർണിച്ചർ ഉത്പന്നങ്ങൾ പൂർണമായും കത്തിനശിച്ചു.

മുകളിലത്തെനിലയിൽ കുടുങ്ങിയ നാല് ജീവനക്കാരെ അഗ്നിരക്ഷാസേന രക്ഷിച്ചു. മുക്കത്തുനിന്നെത്തിയ രണ്ട് അഗ്നിരക്ഷായൂണിറ്റിന്റെ സമയോചിത ഇടപെടലിൽ വൻദുരന്തം ഒഴിവായി. മൂന്നുനിലകളിൽ പ്രവർത്തിക്കുന്ന കടയുടെ താഴത്തെ നിലയിലാണ് തീപിടിച്ചത്.

ലക്ഷങ്ങളുടെ നഷ്ടം സംഭിച്ചതായി കടയുടമ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അസി. സ്റ്റേഷൻ ഓഫീസർ സി.കെ. മുരളീധരൻ, കെ. നാസർ, ഒ. ജലീൽ,കെ. അഭിനേഷ്, സെന്തിൽ കുമാർ, അമീറുദീൻ സലിം, വി. അഖിൽ, രവീന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.ആളപായമില്ല.

Related Articles

Leave a Reply

Back to top button