Kozhikode

വടകര റെയിൽവേസ്റ്റേഷന് സമീപം രണ്ടിടത്തും കീഴൽ പത്തായക്കുന്ന് മലയിലും തീപ്പിടിത്തം

Please complete the required fields.




വടകര : വടകര റെയിൽവേസ്റ്റേഷന് സമീപം രണ്ടിടത്തും കീഴൽ പത്തായക്കുന്ന് മലയിലും വ്യാഴാഴ്ച തീപ്പിടിത്തം. രാവിലെ 8.30-ഓടെ സ്റ്റേഷനുസമീപം ട്രാക്കിനരികിലെ ഉണങ്ങിയ പുല്ലിനും കാടിനുമാണ് ആദ്യം തീപിടിച്ചത്. അഗ്നിശമനസേനയെത്തി ഈ തീ നിയന്ത്രണവിധേയമാക്കി.

ആർ.പി.എഫും സ്ഥലത്തെത്തി. 9.30-ഓടെ റെയിൽവേ സ്റ്റേഷൻ റോഡിലെ ടൂറിസ്റ്റ് ഹോമിന്റെ പിറകിലുള്ള സ്ഥലത്ത് കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു. ഇവിടെയും സേനയെത്തിയാണ് തീയണച്ചത്. കീഴൽ പത്തായക്കുന്ന് മലയിൽ വൈകീട്ട് 5.30- ഓടെയാണ് തീ കണ്ടത്. കുറ്റിക്കാടിനും ഉണങ്ങിയ പുല്ലുകൾക്കും വളരെവേഗം തീ പടർന്നത് ഭീതിപരത്തി. നാട്ടുകാരും അഗ്നിശമനസേനയും ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. വേനൽ കനത്തതോടെ അടിക്കാടുകൾക്ക് തീ പിടിക്കുന്നത് പതിവായിട്ടുണ്ട്.

Related Articles

Leave a Reply

Back to top button