
താമരശ്ശേരി : തച്ചംപൊയിലില്‍ കാറുകള്‍ കൂട്ടി ഇടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്. തച്ചംപൊയില്‍ നെരോംപാറ സ്വദേശി തറുവേയ്കുട്ടിക്കും മറ്റൊരു കാറിലെ യാത്രക്കാരനുമാണ് പരുക്കേറ്റത്. ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
പള്ളിപ്പുറം റോഡില്‍ തച്ചംപൊയില്‍ ജുമാമസ്ജിദിന് സമീപം ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ഇരു കാറുകളുടേയും മുന്‍ ഭാഗം തകര്‍ന്നു.





