Kerala

മലമ്പുഴയിൽ ഉൾക്കാട്ടിൽ കുടുങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിതർ

Please complete the required fields.




തങ്ങൾ സുരക്ഷിതരെന്ന് മലമ്പുഴ കാട്ടിലകപ്പെട്ട പൊലീസ് സംഘം. ഇന്നലെ രാത്രി കഴിഞ്ഞിരുന്ന പാറയുടെ മുകളിൽ തുടരുകയാണ്. സംഘത്തിലുള്ള മലമ്പുഴ സിഐ സുനിൽ കൃഷ്ണനുമായി ട്വന്റിഫോർ സംഘം സംസാരിച്ചു. താഴെ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാലേ തിരിച്ചിറങ്ങൂവെന്നും പൊലീസ് സംഘം അറിയിച്ചു.

14 അംഗ പൊലീസ് സംഘമാണ് കഞ്ചാവ് തോട്ടമുണ്ടെന്ന വിവരത്തെ തുടർന്ന് വനത്തിൽ ഇന്നലെ പരിശോധനയ്ക്ക് പോയത്.എന്നാൽ ഇവർ മലമ്പുഴ വനമേഖലയിൽ വഴി തെറ്റി ഉൾക്കാട്ടിൽ കുടുങ്ങുകയായിരുന്നു. മലബാർ സിമന്റ്‌സിന്റെ ഖനിയുടെ 8 കിലോമീറ്റർ അകലെയുള്ള മലയിലെ പാറയിലാണ് പൊലീസ് സംഘം തുടരുന്നത്. പാലക്കാട് നാർകോട്ടിക് സെൽ ഡിവൈഎസ്പി സി ഡി ശ്രീനിവാസൻ, മലമ്പുഴ സിഐ സുനിൽകൃഷ്ണൻ, വാളയാർ എസ്‌ഐ രാജേഷ്, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ, നാല് തണ്ടർബോൾട്ട് സേന അംഗങ്ങൾ ഉൾപ്പെടെ 14 ഉദ്യോഗസ്ഥരാണ് വനത്തിലുള്ളത്.

മലമ്പുഴയിൽ ഉൾക്കാട്ടിൽ കുടുങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കായി ഒരു സംഘം പുറപ്പെട്ടിട്ടുണ്ട്. പുലർച്ചെയോടെ, എട്ട് അംഗവനപാലകരാണ് വനത്തിൽ തെരച്ചിലിനായി പോയിട്ടുള്ളത്. പാറപ്പെട്ടി വനത്തിലാണ് തെരച്ചിൽ.

Related Articles

Leave a Reply

Back to top button