Kozhikode

ഗോവയിൽ നിന്നു എത്തിച്ച മാരക ലഹരിമരുന്നുമായി യുവതി അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട്: തിരുവണ്ണൂരിൽ മാരക ലഹരിമരുന്നുമായി യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സ്റ്റസി എന്ന ലഹരിമരുന്നിന്റെ 15 ഗുളികകളുമായാണു (7 ഗ്രാം) ചേവായൂർ സ്വദേശി അമൃത തോമസ് (33) ഫറോക്ക് റേഞ്ച് എക്സൈസിന്റെ പിടിയിലായത്. റിസോർട്ടുകളിൽ നിശാ പാർട്ടികൾ സംഘടിപ്പിച്ച് വിൽപന നടത്തുന്നതിനു ഗോവയിൽ നിന്നു എത്തിച്ച ലഹരിമരുന്നാണിത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിദ്യാർഥികളെ കേന്ദ്രീകരിച്ചു ലഹരിമരുന്ന് വിൽപന നടക്കുന്നെന്ന വിവരത്തെത്തുടർന്ന് റേഞ്ച് ഇൻസ്പെക്ടർ കെ.സതീശന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയിരുന്നു. ഓഫിസർമാരായ സി.പ്രവീൺ ഐസക്, വി.പി.അബ്ദുൽ ജബ്ബാർ, എൻ.ശ്രീശാന്ത്, എം.റെജി, കെ.എസ്.ലതമോൾ, കെ.പി.ഷിംല, പി.സന്തോഷ് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button