Kozhikode

വില്യാപ്പള്ളി സ്വദേശിയായ മധ്യവയസ്‌കന്‍ കഞ്ചാവും ഹാഷിഷ് ഓയിലുമായി പിടിയില്‍

Please complete the required fields.




വടകര: 37 കിലോ കഞ്ചാവും 760 ഗ്രാം ഹാഷിഷ് ഓയിലുമായി മധ്യവയസ്‌കന്‍ പിടിയില്‍ വില്യാപ്പള്ളി സ്വദേശി ഫിറോസ് (45) ആണ് അറസ്റ്റിലായത്. കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ശരത്ത്ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്. നഗരത്തില്‍ പലയിടങ്ങളിലായി വില്‍പ്പന നടത്താന്‍ ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന ലഹരിവസ്തുക്കളാണ് എക്‌സൈസ് സംഘം പിടികൂടിയത്.

വളയനാട് പോത്തഞ്ചേരിത്താഴത്തെ ഫിറോസ് താമസിക്കുന്ന വാടകവീട്ടില്‍ നിന്നാണ് 35 കിലോഗ്രാം കഞ്ചാവും 760 ഗ്രാം ഹാഷിഷുംകൂടി പിടിച്ചെടുത്തത്. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Back to top button