
താമരശ്ശേരി : താമരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രതിനിധിസമ്മേളനം നടത്തി. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ മുഖ്യാതിഥിയായി. നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വി.ആർ. കാവ്യ അധ്യക്ഷയായി.
കെ.പി.സി.സി. മെമ്പർ പി.സി. ഹബീബ് തമ്പി, ജവഹർ പൂമംഗലം, മുജീബ് പുറായിൽ, ഷമീർ ഓമശ്ശേരി, നവാസ് ഈർപ്പോണ, എം.പി.സി. ജംഷിദ്, ഇറാഷ്, വി.കെ.എ. കബീർ, സിദ്ധിഖ്, ജസീർ അലി, അമീർ അലി, രാജേഷ്, അഭിനന്ദ്, അഷ്കർ എന്നിവർ പങ്കെടുത്തു.
സമ്മേളത്തിന് തുടക്കംകുറിച്ച് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വി.ആർ. കാവ്യ പതാക ഉയർത്തി.





