Alappuzha

ഇന്ധനം തീര്‍ന്ന് റോഡരികില്‍ നിര്‍ത്തി; കാറിനുചുറ്റും കുഴിയെടുത്ത് റോഡ് നിര്‍മാണ തൊഴിലാളികള്‍

Please complete the required fields.




ആലപ്പുഴ: ഇന്ധനം തീർന്നതോടെ റോഡരികിൽ കാർ ഒന്നൊതുക്കിയതേ നിധിന് ഓർമയുള്ളൂ. വാഹനം തിരികെ എടുക്കാൻ വന്നപ്പോൾ കണ്ടത് കാറിനു ചുറ്റും കുഴി. ചേർത്തല പതിനൊന്നാം മൈലിന് സമീപം ദേശീയ പാതയോരത്ത് നിർത്തിയിട്ട കാറിനാണ് റോഡ് നിർമാണ തൊഴിലാളികൾ ‘പണി’ കൊടുത്തത്.

ഇന്ധനം തീർന്നപ്പോൾ പാതയോരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് നിധിൻ നാരായണൻ കാർ നിർത്തിയത്. കാർ പുറത്തെടുക്കാൻ ആകാത്തവിധം ചുറ്റും കുഴിയെടുത്തായിരുന്നു തൊഴിലാളികളുടെ വിചിത്ര ജോലി. ദേശീയപാത നിർമാണ തൊഴിലാളികൾക്കെതിരെ നാട്ടുകാരും രം​ഗത്തെത്തിയതോടെ വലിയ ബഹളമായി. തുടർന്ന് മാരാരിക്കുളം പോലീസും സ്ഥലത്തെത്തി. കരാറുകാരെ വിളിച്ചുവരുത്തി കുഴികൾ മണ്ണിട്ട് മൂടിയശേഷമാണ് കാർ പുറത്തെത്തിച്ചത്.

Related Articles

Back to top button