
കുറ്റ്യാടി: വേളം ശാന്തിനഗര്‍ തിരുവഞ്ചേരിച്ചിറക്കു സമീപം കൂടിളകി എത്തിയ കാട്ടുതേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ആറു പേര്‍ക്ക് പരിക്ക് എടമണ്ണില്‍ സൂപ്പി(72), മേനോക്കിമണ്ണില് നിസാര്‍ (36), വേളം ഹയര്‍ സെ ക്കന്‍ഡറി സ്കൂള്‍ അധ്യാപകന് വണ്ണാറത്ത് വി. യാസിര്‍ (38), എടത്തില്‍ കൃഷ്ണന് മാസ്റ്റര്‍ (75), അയനോളി ബിജേഷ് (35), തറവട്ടത്ത് അദ്നാന്(18) എന്നിവര്‍ക്കാണ് കുത്തേറ്റത്.
ആശുപത്രിയില്‍ പോകാന്‍ വീട്ടില്‍നിന്ന് ശാന്തിനഗര്‍ ഭാഗത്തേക്ക് നടക്കുന്നതിനിടയില്‍ സൂപ്പിക്കാണ് ആ ദ്യം കുത്തേറ്റത്. ഈയാളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവരെയും ആക്രമിക്കുന്നത്. നൂറുകണക്കി ന് തേനീച്ചകള്‍ ഇരച്ചെത്തി കുത്തിയതോടെ സൂപ്പി സമീപത്തെ ചിറയിലെ വെള്ളത്തില്‍ ചാടി. തേനീച്ചകള്‍ അവിടെയും പിന്തുടര്ന്നെത്തി. രക്ഷാപ്രവര്‍ത്തകര്‍ മുണ്ടുകളും ചൂട്ടുകളും വീശി തേനീച്ചകളെ തുരത്തിയാണ് സൂപ്പിയെ കരക്കുകയറ്റിയത്.





