Kozhikode

8 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്; പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും പിഴയും

Please complete the required fields.




കൊയിലാണ്ടി : എട്ടു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ക്ക് ആറ് വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും. കീഴരിയൂര്‍ വടക്കുംമുറി കാരക്കുന്നത്ത് വീട്ടില്‍ സിറാജിനെയാണ് (47) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ടി പി അനില്‍ പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്.

പിഴ സംഖ്യയില്‍ ഒന്നര ലക്ഷം രൂപ ബാലികക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു. 2021 ല്‍ ആണ് കേസിനാസ്പദമായ സംഭവം. പറമ്പില്‍ ആടിനെ മേയ്ക്കാന്‍ വന്ന പ്രതി അടുത്തേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കുകയായിരുന്നു. വീട്ടില്‍ എത്തിയ ബാലിക വിവരം അമ്മയോട് പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.

Related Articles

Leave a Reply

Back to top button