Kozhikode

കല്ലുള്ളതോട് കുടുംബശ്രീ എ ഡി എസ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

Please complete the required fields.




കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കല്ലുള്ളതോട് കുടുംബശ്രീ എ. ഡി. എസ് വാര്‍ഷികം സംഘടിപ്പിച്ചു. കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ സ്വയംപര്യാപ്തതയുടെ ചരിത്രമെഴുതിയ കുടുംബശ്രീ 25 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു.

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗം സുരജ വി. പി അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷൈജ ഉണ്ണി, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ടി. കെ ചന്തുക്കുട്ടി, ഹരിതകര്‍മ്മ സേന പ്രതിനിധി മിനി സുനില്‍ കുമാര്‍, ജോര്‍ജ് ഇലവുങ്കല്‍, വാസു തച്ചേടത്ത്, ഷൈലജ സി.പി, സൂര്യ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വിജിനി എം.വി സ്വാഗതവും റിനീജ. കെ നന്ദിയും പറഞ്ഞു.സാംസ്‌കാരിക സദസ്സിന് ശേഷം കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാസന്ധ്യയും അരങ്ങേറി.

Related Articles

Leave a Reply

Back to top button