Alappuzha

13 കാരനെ പീഡിപ്പിച്ച മത പണ്ഡിതനെ കോടതി വെറുതെ വിട്ടു

Please complete the required fields.




ആലപ്പുഴ: മാനസിക വെല്ലുവിളി നേരിടുന്ന 13 കാരനെ പീഡിപ്പിച്ചെന്ന കേസിൽ മത പണ്ഡിതനെ വെറുതെ വിട്ട് കോടതി . മാടവന ഉസ്താദ് എന്ന് അറിയപ്പെടുന്ന കൊടുങ്ങല്ലൂർ മാടവന വലിയ വീട്ടിൽ ഇബ്രാഹിം കുട്ടി മുസ്‍ലിയാരെയാണ് വെറുതെ വിട്ടുകൊണ്ട് ഹരിപ്പാട് അഡീഷണൽ ജില്ലാ കോടതി സ്‌പെഷ്യൽ ജഡ്ജ് എസ് സജികുമാർ ഉത്തരവ് നൽകിയത്.

പോക്സോ നിയമ പ്രകാരം മൂന്ന് മുതൽ പത്ത് വരെയുള്ള വകുപ്പുകളും ഇന്ത്യ ശിക്ഷാ നിയമം 450, 377 വകുപ്പുകൾ പ്രകാരവും ഹരിപ്പാട് പൊലീസ് 2019 ൽ രജിസ്റ്റർ ചെയ്ത കേസിൽ 23 സാക്ഷികളെ വിസ്തരിക്കുകയും . പ്രതിക്ക് വേണ്ടി അഭിഭാഷകരായ ബി ശിവദാസ്, വി വിജയകുമാർ, എസ് ഫാത്തിമ്മ, ബെസീറ്റ വൽസാ ബിജു എന്നിവർ ഹാജരാവുകയും ചെയ്തു.

Related Articles

Leave a Reply

Back to top button