Kozhikode

കൊയിലാണ്ടി മൈക്രോ ലാബിൽ മരിച്ച നിലയിൽ കണ്ടെത്തിയത് വയനാട് സ്വദേശിനിയെ

Please complete the required fields.




കോഴിക്കോട് : കൊയിലാണ്ടി മൈക്രോ ലാബിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 22 കാരിയായ വയനാട് സ്വദേശിനിയെ. വയനാട് വൈത്തിരി സ്വദേശിനിയായ ജസീല തസ്‌നീം (22) ആണ് മരിച്ചത്.

മൈക്രോ ലാബിൽ മാനേജർ ആയി ജോലി ചെയ്തു വരിയായിരുന്നു. ലാബിന്റെ മുകൾ നിലയിലാണ് ഇവർ താമസിച്ചിരുന്നത് എന്നാണ് ലാബ് അധികൃതർ പറഞ്ഞതെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ ഇവർ അവധിയിലായിരുന്നുവെന്നും, ഇന്ന് രാവിലെ ഓഫീസിൽ എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്നുമാണ് ലാബ് അധികൃതർ പറഞ്ഞത്.

ആറുമാസം മുമ്പാണ് ഇവർ ലാബ് മാനേജർ ആയി കൊയിലാണ്ടിയിലേക്ക് വന്നത്. വയനാട്ടിൽ നിന്നും ബന്ധുക്കൾ എത്തി മൊഴിയെടുത്ത ശേഷമാണ് പോലീസ് ഇൻകെസ്റ്റ് നടപടികൾ ആരംഭിച്ചത്.

തുടർന്ന് മൃതദേഹം പോസ്റ്റുമോട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അസൈനാറിന്റെയും ആയിഷയുടെയും മകളാണ്. സഹോദരങ്ങൾ: ജസീറ, ജസീന.

Related Articles

Leave a Reply

Back to top button