Kottayam

ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Please complete the required fields.




കോട്ടയം : ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് കോട്ടയം നസറീനെ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തെ ആന്റിജിയോഗ്രാം പരിശോധനയ്‍ക്ക് വിധേയനാക്കി. ഐസിയുവിലാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‍തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മിമിക്രിയിലൂടെ പ്രേക്ഷകപ്രീതി നേടിയ കലാകാരനാണ് കോട്ടയം നസീര്‍. കോട്ടയം കറുകച്ചാല്‍ സ്വദേശിയായ കോട്ടയം നസീര്‍ കേരളത്തിലെ പ്രമുഖ വ്യക്തികളെ രൂപഭാവങ്ങളിലൂടെ അനുകരിച്ചാണ് ശ്രദ്ധേയനായത്.

മിമിക്സ് പരേഡിൽ മോർഫിംഗ് എന്ന ഒരു ഇനം ആദ്യം അവതരിപ്പിക്കുന്നതും കോട്ടയം നസീറാണ്. ചിത്രകാരനായും കോട്ടയം നസീര്‍ ശ്രദ്ധേയനാണ്. ‘മിമിക്സ് ആക്ഷൻ 500’ എന്ന ചിത്രത്തിലൂടെയാണ് കോട്ടയം നസീല്‍ മലയാളത്തിന്റെ വെള്ളിത്തിരയുടെ ഭാഗമാകുന്നത്.

ടെലിവിഷൻ അവതാരകൻ എന്ന നിലയിലും ശ്രദ്ധേയനായ കോട്ടയം നസീര്‍ ഏഷ്യാനെറ്റില്‍ കോമഡി ടൈം എന്ന പ്രോഗ്രാമും കൈരളി ടിവിയില്‍ കോട്ടയം നസീര്‍ ഷോ എന്ന പരിപാടിയും അവതരിപ്പിച്ചിരുന്നു. അടുത്തകാലത്തിറങ്ങിയ മമ്മൂട്ടി നായകനായി ഹിറ്റ് ചിത്രം ‘റോഷാ’ക്കില്‍ ഗൗരവ സ്വഭാവമുള്ള മികച്ച ക്യാരക്ടര്‍ റോളായിരുന്നു കോട്ടയം നസീറിന്.

 

Related Articles

Leave a Reply

Back to top button