
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കാരിയർ ആക്കിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ . കുറ്റിക്കാട്ടൂർ സ്വദേശി ബോണി ആണ് കസ്റ്റഡിയിൽ ആയത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
മുൻപ് കുട്ടിയുടെ അയൽവാസിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ അയാൾക്ക് കേസുമായി ബന്ധമുണ്ടെന്ന തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല.പിന്നീട് ഇയാളെ വിട്ടയക്കുകയും ചെയ്തിരുന്നു.
നാർക്കോട്ടിക് വിഭാഗം അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുള്ളത്.അതിനിടെയാണ് കുറ്റിക്കാട്ടൂർ സ്വദേശി ബോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.





