
കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി കളക്ട്രറ്റ് മാർച്ച് സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പരിപാടി അഡ്വ.കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ അബ്രാഹം മുഖ്യപ്രഭാഷണം നടത്തി. എൻ.പി വിജയൻ, കോരംകോട്ട് മൊയ്തു, ജോസഫ് ഇലഞ്ഞിക്കൽ, ജോസ് കാര്യവേലി, പാപ്പച്ചൻ കൂനംതടം, എം.കെ അനീഷ്, അലക്സ് തോമസ് ചെമ്പകശേരി, സി.എം ബാബു, മാലായിൽ ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.
റബറിന്റെ താങ്ങ് വില 250 രൂപയാക്കുക, നാളികേരത്തിന്റെ താങ്ങുവില 50 രൂപയാക്കുക, കാർഷിക കടാശ്വാസ കമ്മീഷന്റെ കുടിശ്ശിക നൽകി കുടുതൽ കർഷകർക്ക് കടാശ്വാസ കമ്മീഷന്റെ ആനുകൂല്യങ്ങൾ നൽകുക, കർഷകന്റെ ലോണുകളുടെ പലിശ എഴുതി തള്ളുക, കൂട്ടിയ ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും കുറയ്ക്കുക, വീട്ട് കരം, കെട്ടുടനികുതി എന്നിവ പിൻവലിക്കുക, നാളികേര സംഭരണം ഉടനടി നടപ്പാക്കുക, സംഭരണത്തിനായി കുറഞ്ഞത് 1000 സംഭരണ കേന്ദ്രങ്ങൾ തുറക്കുക, ബഫർ സോൺ പൂർണ്ണമായും പിൻവലിക്കുക, കാട്ടുപന്നിയുടെയും കാട്ടാനയുടെ അക്രമം തടയുന്നതിന് നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കളക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചത്.





