
കണ്ണൂർ : പയ്യാവൂരിൽ വീട്ടമ്മ തീ കൊളുത്തി മരിച്ചു. വെമ്പുവ സ്വദേശി സുജാത(61 ) ആണ് മരിച്ചത്. വീട് പൂർണമായി കത്തി നശിച്ചു.
ഇന്ന് രാവിലെയോടെയാണ് സംഭവം. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്.
ഇരിട്ടിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആദ്യഘട്ടത്തിൽ വീട് മാത്രമാണ് അഗ്നിക്കിരയായതെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീടാണ് വീടിനകത്ത് സുജാത ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. മരണകാരണം വ്യക്തമായിട്ടില്ല




