Thiruvananthapuram

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ച നിലയില്‍

Please complete the required fields.




തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ച നിലയില്‍. പോത്തന്‍കോട് സ്വദേശി ബിജു (47)വാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

രാവിലെ 5.45ന് വാര്‍ഡന്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് സെല്ലിലെ ഗ്രില്‍ വാതിലിനു മുകളില്‍ കഴുത്തില്‍ കുരുക്കിട്ട നിലയില്‍ ബിജുവിനെ കണ്ടെത്തിയത്.

ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മോഷണക്കേസില്‍ ആറ്റിങ്ങല്‍ പൊലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ സബ് ജയിലില്‍ റിമാന്‍ഡിലായിരിക്കേ പകര്‍ച്ചവ്യാധി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബിജുവിനെ കഴിഞ്ഞ നവംബര്‍ 24നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

Related Articles

Leave a Reply

Back to top button